Home | Articles | 

Roni ottathil
Posted On: 09/12/19 04:02

 

കർത്താവ് വസൂല റീഡന് 31/8/1989 ൽ കൊടുത്ത സന്ദേശം.

ഓ കായേൻ കായേൻ ഞാൻ നിനക്ക് നൽകിയ ആത്മാവ് എവിടെ???
നിന്റെ തന്നെ നാശത്തിനായി നീ കുതിച്ചു കൊണ്ടിരിക്കുകയാണോ ???
നിൻറെ ജനന ദിവസം തൊട്ട് നീ ആക്രമണസ്വഭാവം ഉള്ളവൻ ആണെന്ന് ഞാനറിഞ്ഞിരുന്നു. എനിക്ക് ഇത് പുതിയതല്ല എന്ന് നീ അറിഞ്ഞതിനാൽ ഇവിടെ നീ വ്യാജ വേഷത്തിൽ വന്ന് മഹാപുരോഹിതനായി ഔപചാരിക വേഷം ധരിച്ചിരിക്കുന്നു .
കറുത്ത മൃഗം(Black Beast) നിനക്ക് നൽകിയിരിക്കുന്ന കറുത്ത കുപ്പായത്തെ മറച്ചുവയ്ക്കുന്നതിന് സ്വർണ്ണവും വെള്ളിയും ഉള്ള എന്റെ വസ്ത്രം നീ ധരിച്ചിരിക്കുന്നു.
നിന്നിൽ യാതൊരു വെളിച്ചവുമില്ല.
നിന്റെ വേഷത്തിന് എന്റെ തിരഞ്ഞെടുക്കപ്പെട്ടവരെപ്പോലും പൂർണ്ണമായി വഞ്ചിക്കുവാൻ കഴിയേണ്ടതിന് നിന്റെ ബീഭത്സമായ മുഖം മറക്കുന്നതിന് വെറുപ്പും അറപ്പും ഉളവാക്കുന്ന നിൻറെ മുഖത്ത് നീ ഒരു മുഖം മൂടി വെച്ചിരിക്കുന്നു .
നിന്റെ മുഖംമൂടിക്ക് എന്നെ വഞ്ചിക്കുവാൻ കഴിയുകയില്ല.
എന്തെന്നാൽ കുഞ്ഞാടിന്റെ വേഷത്തിന് പിറകിൽ സർവവിനാശകനായ നീയാണ് ഒളിച്ചിരിക്കുന്നത് എൻറെ കണ്ണുകൾ അറിയുന്നുണ്ട്.
ദുഷ്ടത കൊണ്ട് പല്ലുവരെ നീ സ്വയം പടച്ചട്ട അണിഞ്ഞിരിക്കുന്നു.
അവരിൽ അവശേഷിച്ചിരിക്കുന്ന അല്പമായ വെളിച്ചത്തെ കെടുത്തിക്കൊണ്ട് ലോകത്തെ കീഴടക്കുന്നതിനായി നീ പദ്ധതി ഒരുക്കി കൊണ്ടിരിക്കുന്നു .
നിയമാരാഹിത്യം വർദ്ദിപ്പിക്കുകയും പരിശുദ്ധമായതിനെയെല്ലാം പിഴുതുകളയുകയും ശക്തരായ മനുഷ്യരെ മാറ്റിക്കൊണ്ട് എന്റെ പരിശു സസ്ഥലം കുത്തകയാക്കുകയുമാണ് നിന്റെ ഉദ്ദേശങ്ങൾ.

എൻറെ കുഞ്ഞേ ഒരു ദർശനത്തിൽ നിന്നെ ഞാൻ കാണിച്ചു തന്ന എന്റെ പരിശുദ്ധമായ കൂദാശകളിലും സക്രാരികളിലും ഇഴഞ്ഞു കൊണ്ടിരിക്കുന്ന അണലികൾ ഇവരാണ്.അവൻ അവൻ അനേകരെ വഞ്ചിക്കുകയും ജനങ്ങൾ അന്ന്ധരാക്കപ്പെടുകയും ചെയ്യും. വഞ്ചകനായ അവന്റെ വേഷം മൂലമാണ് അവർ അന്ധരാക്കപ്പെടുന്നത്.അവരുടെ കണ്മുൻപിൽ കാണുന്നത് അവരുടെ തന്നെ കാലഘട്ടത്തിലുള്ള ഉള്ള മഹാപുരോഹിതൻ തന്നെയാണെന്ന് ഇന്ന് ഈ പാവപ്പെട്ട ആത്മാക്കളെ ബോധ്യപ്പെടുത്തും അവന്റെ മഹത്തരമായ വേഷപ്പകർച്ച കൊണ്ട് അവൻ എന്റെ സഭയിൽ വലിയ വിശ്വാസരാഹിത്യം വരുത്തും . എൻറെ വലിയ ദുഃഖത്തിനായി അവന്റെ വേഷം മൂലം അനേകർ വഞ്ചിക്കപ്പെടും അവൻ ധരിച്ചിരിക്കുന്ന കുഞ്ഞാടിന്റെ മുഖംമൂടി മൂലം അവന്റെ പക്ഷത്തേക്ക് അനേകരെ അവൻ വലിച്ചടുപ്പിക്കും എന്നാൽ യഥാർത്ഥത്തിൽ അവന്റെ ഉള്ളിലുള്ളവ എങ്ങനെയിരിക്കുന്നു എന്നു കാണുവാൻ ഞാൻ നിന്നെ അനുവദിച്ചിട്ടുണ്ട് അവ അണലിയുടെ ഉളളിലുള്ളതുപോലെ മാരകങ്ങളാണ്. വസൂലാ ഘോരമായ ഇടിമുഴക്കത്താലും എന്റെ അഗ്നിയാലും ഈ ധിക്കാരിയേയും അവന്റെ കൂട്ടാളികളെയും ഞാൻ തള്ളിയിടും വ്യാജം കൊണ്ട് .പടുത്തുയർത്തിയിരിക്കുന്നതിനാൽ ഞാൻ അവരുടെ സങ്കേതത്തെ ചവിട്ടിമെതിക്കുകയും അതിന്റെ അടിസ്ഥാനങ്ങൾ നുണകളാൽ നിർമ്മിക്കപ്പെട്ടിരിക്കുന്നതിനാൽ അവരുടെ അഭയ കേന്ദ്രത്തെ ചവറ്റുകൂനയാക്കുകയും ചെയ്യും.

(ദൈവത്തിലുള്ള യഥാർത്ഥ ജീവിതം വോള്യം 3 നോട്ടുബുക്ക് 31 പേജ് 64;65)

ഭൂമിക്കടിയില്‍നിന്നു കയറിവരുന്ന വേറൊരു മൃഗത്തെ ഞാന്‍ കണ്ടു. അതിനു കുഞ്ഞാടിന്‍േറ തുപോലുള്ള രണ്ടു കൊമ്പുകളുണ്ടായിരുന്നു. അതു സര്‍പ്പത്തെപ്പോലെ സംസാരിച്ചു.
വെളിപാട്‌ 13 : 11
അത്‌ ആദ്യത്തെ മൃഗത്തിന്‍െറ എല്ലാ അധികാരവും അതിന്‍െറ മു മ്പില്‍ പ്രയോഗിച്ചു. മാരകമായ മുറിവു സുഖമാക്കപ്പെട്ട ആദ്യത്തെ മൃഗത്തെ ആരാധിക്കാന്‍ അതു ഭൂമിയെയും ഭൂവാസികളെയും നിര്‍ബന്ധിച്ചു.
വെളിപാട്‌ 13 : 12
NB
അല്പമെങ്കിലും ചിന്താശേഷിയുള്ളവർക്ക് ഇതാരെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നതെന്ന്
കർത്താവ് വസൂലയോട് പറഞ്ഞ വാക്കുകളോടൊപ്പം വെളിപാടു പുസ്തകത്തിലെ ഈ വചനങ്ങളും ചേർത്ത് ചിന്തിക്കുക.ലോകത്തെ മുഴുവൻ വഞ്ചനയാൽ മയക്കുന്ന മുഖം മൂടിയാൽ ചിലർക്ക് വഞ്ചിക്കാൻ സാധിച്ചാലും കർത്താവിനെയും അവിടുത്തോട്
ചേർന്നിരിക്കുന്നവരെയും വഞ്ചിക്കാൻ ഒരു വഞ്ചകനും സാധിക്കുകയില്ല.Article URL:Quick Links

ഗാഡലൂപ്പാ മാതാവിന്റെ അത്ഭുത ചിത്രം, ചിത്രത്തിന്റെ പ്രധാന സവിശേഷതകൾ നമുക്ക് കാണാൻ ശ്രമിക്കാം

ടൂറിൻ തിരുക്കച്ചയെക്കുറിച്ചും, തിരുക്കച്ചയുടെ ഏറ്റവും പ്രസിദ്ധമായ ‘നെഗറ്റീവ് സ്വഭാവ’ത്തെക്കുറിച്ചും കേട്ടിട്ടുണ്ടാവുമല്ലോ? ഇനിയും വിശദീകരങ്ങൾ സംലഭ്യമല്ലാത്ത മറ്റനേകം രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്ന ഒരു പ്... Continue reading
ഡിസംമ്പർ 8 മാതാവിന്റെ അമലോൽഭവ തിരുനാൾ. തന്റെ മാതാവിന്റെ ഉദരത്തിൽ ഉദ്ഭവിച്ച ആദ്യനിമിഷം മുതൽ ക്രിസ്തുവിന്റെ അമ്മയായ കന്യകാമറിയം എല്ലാ പാപങ്ങളിലുംനിന്നു മോചനം പ്രാപിച്ചിരുന്നു എന്ന സങ്കല്പത്തെ അമലോദ്... Continue reading


Roniottathil.myparish.net   |